Wednesday, December 31, 2008

Sexual Treatment


ലൈംഗികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ
ലൈംഗികപ്രശ്‌നങ്ങള്‍ക്കു ചികിത്സതേടുന്ന കാര്യത്തില്‍ പുരുഷന്മാര്‍ക്കിടയില്‍ തികഞ്ഞ വിമുഖത സാര്‍വത്രികമായി കാണപ്പെടുന്നുണ്ട്. ഒന്നുകില്‍ ഏതെങ്കിലും വിശ്വസ്ത സുഹൃത്തിന്റെ അഭിപ്രായം തേടും. അതുമല്ലെങ്കില്‍ ഏറ്റവും വര്‍ണോജ്വലമായ പരസ്യത്തിന്റെ പിറകെപോയി പോക്കറ്റ് കാലിയാക്കി മടങ്ങും. ഇതാണു പതിവ്.ഓരോ മാസവും പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. മറ്റ് ചിലപ്പോള്‍ ഓരോ ആഴ്ചയിലും. വിവിധങ്ങളായ രോഗാവസ്ഥകള്‍, വ്യാകുലത, അസ്വസ്ഥത, കഴിക്കുന്ന ഔഷധങ്ങളുടെ പരിണതഫലങ്ങള്‍, ഋതുഭേദം തുടങ്ങി പലതും ബീജങ്ങളുടെ എണ്ണത്തെ സാരമായി ബാധിക്കും. ശുക്ലത്തില്‍ ബീജങ്ങളുടെ കുറവ്, ബീജങ്ങള്‍ ഇല്ലാതിരിക്കുക, ഉള്ളത് സംഭോഗസമയത്ത് ശുക്ലത്തിലൂടെ വരാതിരിക്കുക എന്നിവ ഹോമിയോപ്പതിക് കോണ്‍സ്റ്റിറ്റിയൂഷനല്‍ ചികിത്സകൊണ്ട് 80 ശതമാനവും ഭേദപ്പെടുത്താന്‍കഴിയും. വന്ധ്യതയില്‍ മൂന്നിലൊന്നും ബീജങ്ങളുടെ എണ്ണക്കുറവ് മൂലമാണ് സംഭവിക്കുന്നത്. ഇത്തരം കേസുകളില്‍ ക്ലോമിഫിന്‍ ടമോക്‌സിഫിന്‍ , ഗൊണാഡോട്രോപ്ലിന്‍ തുടങ്ങിയ ഔഷധങ്ങള്‍ കൊണ്ട് ബീജങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയും.ലിംഗോദ്ധാരണം സാധിക്കാനും തികച്ചും തൃപ്തികരമായ സ്ത്രീപുരുഷ സംഭോഗത്തിനാവശ്യമായത്ര സമയം നിലനിര്‍ത്താനും സ്ഥിരമായി സാധിക്കാതെ വരുന്ന അവസ്ഥയാണ് ഉദ്ധാരണവൈകല്യം അഥവാ ധ്വജഭംഗം ലിംഗാദ്ധാരണം ആവശ്യം വേണ്ടത്ര സമയം ലഭിക്കാതിരിക്കുക, രതിവികാരം പാരമ്യത്തിലെത്താതെ അലങ്കോലപ്പെടുക, പെട്ടെന്ന് സ്ഖലിച്ചുപോവുക ഇവയെല്ലാം ഉദ്ധാരണ വൈകല്യങ്ങളില്‍ പെടും. ലിംഗം യോനിയില്‍ പ്രവേശിച്ച് ഒരു നിശ്ചിത സമയത്തിന് ശേഷം സ്ഖലനം നടക്കുന്നതാണ് പലരും ഇഷ്ടപ്പെടുന്നത്. ഇങ്ങനെ സ്ഥിരമായി സംഭവിക്കാതെ വരുമ്പോള്‍ ലൈംഗികജീവിതത്തില്‍ നിരാശയും ഇണയില്‍ മതിപ്പില്ലായ്മയും തോന്നിത്തുടങ്ങുക സ്വാഭാവികമാണ്.പെരുമാറ്റശീലം പോലുള്ള മാനസിക ഘടകങ്ങളുടെ സ്വാധീനം മൂലം മസിലുകള്‍, ഞരമ്പുകള്‍, രക്തക്കുഴലുകള്‍ തുടങ്ങിയവയുടെ കൂട്ടായ സങ്കീര്‍ണമായ പ്രവര്‍ത്തനഫലമായാണ് ലിംഗോദ്ധാരണം നടക്കുന്നത്. മാനസികവും ശാരീരികവുമായ ഒട്ടുവളരെ ഘടകങ്ങള്‍ ഓരോ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതുകൊണ്ട് ഈവക കാര്യങ്ങള്‍ പ്രത്യേകമായി മനസിലാക്കേണ്ടത് ചികിത്സയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. മാനസിക പിരിമുറുക്കം, ഭൂതകാല ലൈംഗികജീവിതം തുടങ്ങിയവയും ചിലപ്പോള്‍ ചികിത്സയില്‍ സുപ്രധാന പങ്ക് വഹിക്കുന്നു.പുരുഷനിലെ ഇത്തരം പ്രശ്‌നങ്ങള്‍ തൊണ്ണൂറു ശതമാനവും മനോജന്യങ്ങളായ സൈക്കോസോമാറ്റിക് രോഗാവസ്ഥയാണ്. ഭയം, കൊടിയ മനോവേദന തുടങ്ങിയ സൈക്കോളജിക്കല്‍ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ രോഗാവസ്ഥയില്‍ നിന്ന് എളുപ്പം മുക്തി നേടാനാവും. ശരീരവും മനസ്സുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഇതുപോലുള്ള സൈക്കോസോമാറ്റിക് രോഗാവസ്ഥകളില്‍ നല്ല ചികിത്സ നല്കാന്‍ ഹോമിയോപ്പതിക്ക് കഴിയും. പുരുഷനിലെ ഇത്തരം പ്രശ്‌നങ്ങളില്‍ 90 ശതമാനവും മനോജന്യങ്ങളായ സൈക്കോസോമാറ്റിക് രോഗാവസ്ഥയാണ്.വിവാഹപൂര്‍വ്വ ലൈംഗിക ബന്ധങ്ങളുടെ സമയത്തുണ്ടായ പ്രശ്‌നങ്ങള്‍, ഇടപെടലുകള്‍, വേദനിപ്പിക്കുന്ന അനുഭവങ്ങള്‍, സംഭ്രമം, പേടി, തുടങ്ങിയവയൊക്കെ ഉപബോധമനസ്സില്‍ പതിഞ്ഞുകിടക്കുകയും വി വാഹാനന്തരം സാധാരണ ലൈംഗികജീവിതത്തിലേക്ക് കടക്കുമ്പോള്‍ അത് ഉദ്ധാരണവൈകല്യങ്ങളായോ മറ്റു രൂപത്തിലോ ഒക്കെ പ്രശ്‌നമാവുകയും പതിവുണ്ട്.ഭയം, അപമാനം, കൊടിയ മനോവിഷമം തുടങ്ങിയ സൈക്കോളജിക്കല്‍ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞാലും ചതുപ്പ് നിലത്തില്‍ അ കപ്പെട്ടുപോയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും അതില്‍ തന്നെ വീണുപോകുന്നപോലെ, രോഗാവസ്ഥയില്‍ നിന്നും വിടുതല്‍ പ്രാപിക്കാനുള്ള ശ്രമം പലപ്പോഴും വിഫലമാകുന്നത് കാണാം.ഇത്തരത്തിലുള്ള മനോലൈംഗിക പ്രശ്‌നങ്ങളില്‍ മികച്ച ചികിത്സ നല്കാനും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും ഹോമിയോപ്പതിക് കോണ്‍സ്റ്റിറ്റിയൂഷനല്‍ ചികിത്സ ഏറെ ഫലപ്രദമാണ്.മാനസിക ക്ഷതങ്ങള്‍ വരുത്തിക്കൂട്ടുന്ന പ്രശ്‌നങ്ങള്‍ ഹോളിസ്റ്റിക് ഹോമിയോപ്പതിയിലൂടെ പരിഹരിക്കുകയാണ് ചികിത്സാരീതി.നിയന്ത്രിതമായ സ്വയംഭോഗശീലം തികച്ചും പ്രകൃതിദത്തമായ ഒരു അനിവാര്യത തന്നെയാണ്. പുരുഷപ്രാപ്തിയെത്തുന്ന ഓരോ പുരുഷനും ഇതു നിര്‍വഹിക്കുക സ്വാഭാവികം മാത്രം. ഇത് തുടര്‍ന്ന് ഭാവിയില്‍ യാതൊരുവിധ ദൂഷ്യഫലങ്ങള്‍ക്കും വഴിമരുന്നിടുകയില്ല. പക്ഷേ ഈ ശീലം അമിതമായാല്‍ ശീഘ്രസ്ഖലനം, ഉദ്ധാരണപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഡോ. ടി.കെ. അലക്‌സാണ്ടര്‍എച്ച്.ആര്‍.സി. സ്‌പെഷ്യാലിറ്റി ക്ലിനിക്ക്, എം.ജി. റോഡ്, എറണാകുളം

No comments:

Post a Comment