Wednesday, December 31, 2008

Genital Herpes


ഹെര്‍പ്പിസ് : പ്രതിരോധവും ചികിത്സയും
ചിക്കന്‍പോക്‌സ് രോഗം ഉണ്ടാക്കുന്ന അതേ വൈറസുകള്‍ തന്നെയാണ് ഹെര്‍പ്പിസിനും രോഗ ഹേതു. ഹെര്‍പ്പിസ് സോസ്റ്റര്‍, വേരിസെല്ലാ സോസ്റ്റര്‍, ചിക്കന്‍പോക്‌സ്, ഷിങ്ഗില്‍സ് എന്നെല്ലാം ഇത് അറിയപ്പെടുന്നു. വെള്ളം നിറഞ്ഞ നുണലുകള്‍ പോലെയോ, പൊള്ളിക്കുമിളച്ച മാതിരിയോ അതുമല്ലെങ്കില്‍ ചിക്കന്‍പോക്‌സ് പോലെയോ ശരീരത്തില്‍ കുമിളകള്‍ ഉണ്ടാകുന്ന രോഗമാണ് ഹെര്‍പ്പിസ്. ഇവയോടൊപ്പം അസഹനീയമായ വേദന ഉണ്ടാകും. ഒപ്പം കഴലവീക്കം, പനി, തലവേദന എന്നിവയും ഉണ്ടാകുന്നു. ഒരിക്കലുണ്ടായശേഷം പിന്നീട് രോഗം ഇടവിട്ട് ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്.ഒരാളില്‍ രോഗം ഉണ്ടായി പൊടുന്നനെ ശമിക്കുമെങ്കിലും രോഗകാരമായ വൈറസുകള്‍ രോഗിയുടെ നാഡീവ്യൂഹത്തിലെ ഗാംഗ്ലിയോണില്‍ പ്രവര്‍ത്തനരഹിതമായി ഒളിച്ചിരിക്കും. പിന്നീട് ശരീരത്തിന്റെ പ്രതിരോധശേഷി അല്പം കുറയുമ്പോള്‍ ഇവ പ്രവര്‍ത്തനനിരതമാകുകയും ആദ്യമുണ്ടായ അതേ സ്ഥാനത്തുതന്നെ കുമിളകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഹെര്‍പ്പിസിന്റെ കഠിനവേദന ലഘൂകരിക്കുന്നതിനും രോഗം വീണ്ടും വീണ്ടും വരുന്നത് തടയുന്നതിനും ഫലപ്രദമാണ് ഹോമിയോപ്പതിയിലെ ഓര്‍ഗാനോപ്പതിക് ഔഷധങ്ങള്‍. പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ഇവ ശരീരത്തിന്റെ പ്രതിരോധശേഷി പരിരക്ഷിച്ചുകൊണ്ട് വൈറസുകളെ പുറന്തള്ളാന്‍ ശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്. വൈറസുകള്‍ ശരീരത്തില്‍ കടന്നുകൂടി ഒരാഴ്ച മുതല്‍ ഒരു മാസംവരെ കഴിഞ്ഞാവും രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ പ്രകടമാകുക. ചിലരില്‍ രോഗം ബാധിച്ച് ലക്ഷണങ്ങള്‍ പ്രകടമാകാതെതന്നെ മറ്റുള്ളവരിലേക്ക് പകരപ്പെടാവുന്നതാണ്.ലൈംഗികാവയവങ്ങളില്‍ മാത്രമായി ഉണ്ടാകുന്ന ഹെര്‍പ്പിസ് രോഗമുണ്ട്. ഇത് ജനൈറ്റല്‍ ഹെര്‍പ്പിസ് എന്നറിയപ്പെടുന്നു. ജനൈറ്റല്‍ ഹെര്‍പ്പിസ് ഉണ്ടാകുന്നത് ഹെര്‍പ്പിസ് സിംപ്ലക്‌സ് വൈറസ് മൂലമാണ്. ഇവ HSVI, HSVII എന്നിങ്ങനെ അറിയപ്പെടുന്നു. വദനസുരതത്തിലൂടെ HSVI പകരപ്പെടുമ്പോള്‍ HSV II ലൈംഗികബന്ധത്തിലൂടെയും നീണ്ടുനില്‍ക്കുന്ന ശരീര സ്പര്‍ശനത്തിലൂടെയും പകരപ്പെടുന്നു. ശരീരത്തിന് പുറത്തുവെച്ച് വൈറസുകള്‍ നശിക്കപ്പെടുന്നതുകൊണ്ടാണ് ടോയ്‌ലറ്റ് ഇരിപ്പിടത്തിലൂടെയും ബാത്ത് ടവ്വലിലൂടെയും ഇവ പകരുകയില്ല. ലൈംഗികാവയങ്ങളുടെ ഭാഗങ്ങളില്‍ വ്രണങ്ങളും കുമിളകളും ഉണ്ടായി വേദനയും ചൊറിച്ചിലും അനുഭവപ്പെടാം. വ്രണങ്ങള്‍ ഉള്ളില്‍ ഉള്ളപ്പോള്‍ മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടാകും.ഉത്കണ്ഠ, മാനസിക പ്രയാസങ്ങള്‍ ഇവ ഉണ്ടാകുമ്പോഴും രാസഗുളികകളുടെയും ഹോര്‍മോണ്‍ ചികിത്സയുടെയും ഫലമായി വീണ്ടും വീണ്ടും ജനിറ്റൈല്‍ ഹെര്‍പ്പിസ്മ തുടക്കം കുറിക്കാറുണ്ട്. ജനിറ്റൈല്‍ ഹെര്‍പ്പിസ് വന്നുഭേഭപ്പെട്ടശേഷവും ചിലരില്‍ ലൈംഗിക ശേഷിക്കുറവ്, മൂത്രതടസ്സം എന്നിവ കാണപ്പെടാറുണ്ട്. ഓര്‍ഗാനോപ്പതിക് ചികിത്സയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവും.ഡോ. ടി.കെ. അലക്‌സാണ്ടര്‍ എച്ച്.ആര്‍.സി.സ്‌പെഷ്യാലിറ്റി ക്ലിനിക്, എറണാകുളം -11drtkalexander@gmail.com

No comments:

Post a Comment